Sunday, December 25, 2016

വെള്ളി നക്ഷത്രം

വെള്ളി നക്ഷത്രം





ഈ ക്രിസ്തുമസിന് ആടിയും പാടിയും ആഘോഷമാക്കി മാറ്റുന്ന എല്ലാവർക്കും ഇന്ന് സന്തോഷത്തിന്റെ ദിനങ്ങൾ ആണ്... എന്നാൽ മറു തലത്തിൽ സാഹചര്യങ്ങൾ കൊണ്ടും മറ്റു കാരണങ്ങൾ കൊണ്ടും ആഘോഷങ്ങൾ ഒന്നും ഇല്ലാത്ത കുറെ ജന്മങ്ങൾ ഉണ്ട് .... അവരിൽ നിന്ന് ഉൾതിരിഞ്ഞു വന്നതാണ് ഈ കൊച്ചു-വലിയ കഥ.....


ക്രിസ്തുമസ്  തലേന്ന് രാത്രി കരോള് സംഘങ്ങള്  കഴച്ചക്കപ്പുറം മായുന്ന വരെ അലൻ ഉമ്മറത്തെ ജനലിലൂടെ നോക്കി നിൽപ്പുണ്ടായൊരുന്നു...

ഇത്തവണ അവനു ക്രിസ്തുമസ് ആഘോഷം ഇല്ല....
അപ്പൻ മരിച്ചു 10 നാൾ തികയും മുൻപേ ആഘോഷം ഒന്നും പാടില്ലെന്നാണ്. ... അലന്റെ സമപ്രായക്കാരായ പിള്ളേരെല്ലാം ഉറക്കം ഒഴിച്ച് ആടിയും പാടിയും കരോൾ കാർക്ക് ഒപ്പം ഉണ്ട്.... 10 വയസ്സുണ്ട് അലെനിനു... വീട്ടിൽ അമ്മാമ്മയും അമ്മയും മാത്രം... തനിക്കൊത്ത ഒരാളെ കിട്ടിയാൽ ലോകം തന്നെ മറിച്ചിടും  അമ്മ തമാശക്ക് അമ്മമ്മയോടു പറയുമായിരുന്നു .... സംഗതി സത്യമാണ് ... അങ്ങനെ എല്ലാവരോടും കൂട്ടുകൂടുന്ന പ്രകൃതമല്ല അലന്.. അപ്പൻ തന്നെ ആയിരുന്നു അവന്റെ ഏറ്റവും പ്രിയ കൂട്ടുകാരനും... 

ക്രിസ്തുമസിന് സമ്മാനവുമായി വാരാറുള്ള ക്രിസ്തുമസ് അപ്പൂപ്പനെ കാണാനുള്ള ആകാംഷയെക്കാളും അപ്പുറമാണ് തന്റെ അപ്പന് വേണ്ടിയുള്ള അലെൻറെയും കാത്തിരുപ്പ്..  പട്ടാളത്തിൽ ചേർന്ന നിമിഷം തൊട്ടു വിശേഷ ദിവസങ്ങളിൽ മാത്രം ആയിരുന്നു അപ്പന്റെ വരവ്... ഏതെങ്കിലും ഒരു വിശേഷ ദിവസം വരാൻ പട്ടിയില്ലേലും ക്രിസ്തുമസിന് മുടങ്ങാതെ എത്തുമായിരുന്നു .... എത്തിയാൽ പിന്നെ അച്ഛനും മോനും ചേർന്ന് വീടൊരു ഉത്സവ പരമ്പക്കും.... ക്രിസ്തുമസ് ലീവ് കഴിഞ്ഞു ക്ലാസ് തുടങ്ങുമ്പോ അപ്പനും വരും.. അവനെ കൊണ്ടാക്കാൻ.... അവന്റെ വലിയ ആഗ്രഹം ആണ്.. അപ്പന്റെ ബൈക്കിൽ ഇരുന്നു കൊണ്ട് സ്കൂളിലേക്ക് പോവാൻ... അവന്റെ കൂട്ടുകാരെ ഒക്കെ അവരവരുടെ അച്ചന്മാർ ആണ് സ്കൂളിൽ കൊണ്ട് വിടുന്നത്... അലൻ എന്നും ഓട്ടോ ഇൽ ആയിരുന്നു പൊയ്കൊണ്ടിരുന്നത്... 

അമ്മ ഇടയ്ക്കിടെ പറയും... അവനു നിങ്ങളെ കാണാത്തതിന് നല്ല വിഷമം ഉണ്ട്... നിങ്ങള് വന്നു പോയാൽ പിന്നെ രാത്രി അപ്പനെ വിളിച്ചു ഞെട്ടി എണീക്കലാ പതിവ്... ഞാൻ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിക്കും...

അപ്പൻ പറയും... എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടു അല്ലെടി... അറിയാം ലോ പട്ടാളക്കാരുടെ ജീവിതം... 
എനിക്കെന്റെ കുടുംബത്തെ സംരക്ഷിക്കേണ്ട അതെ കർത്തവ്യ ബോധം തന്നെയാണ് എന്റെ നാടിനോടും വേണ്ടത്.. ഇവിടെ നമ്മളെ പോലെ ഉള്ള ഒരുപാട്  കുടുംബങ്ങളെ സംരക്ഷിക്കേണ്ടയ്ത് ഞങ്ങളുടെ കടമയാണ്... അവർ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം മരണം വരെ കാത്തു സൂക്ഷിക്ക തന്നെ വേണം... 

എല്ലാം അലനും കേൾക്കുന്നുണ്ടായിരുന്നു... ഈ പ്രായത്തിൽ ഉള്ള മറ്റു കുട്ടികളെ പോലെയല്ല അവൻ... അവനു അറിയാം.. മറ്റുള്ളവരുടെ പ്രയാസങ്ങളും മറ്റും... അതുകൊണ്ടു തന്നെ അവനു ആരോടും പരാതിയില്ല... 

10 ദിവസങ്ങൾക്കു മുൻപ് അതിർത്തിയിൽ നടന്ന വെടി വെപ്പിൽ അവന്റെ അച്ഛനും കൊല്ലപ്പെട്ടു എന്ന് അറിഞ്ഞ നിമിഷം.. അലൻ കരഞ്ഞില്ല... വികാരങ്ങളെ ഉള്ളിൽ തടഞ്ഞു നിർത്തി.. അവൻ ഉള്ളുകൊണ്ടു കരയുകയായിരുന്നു... ഒരു പട്ടാളക്കാരന്റെ കുടുംബത്തിന് ധൈര്യം ആണ് വേണ്ടത് .. അവർ കരഞ്ഞു കൂടാ ... അഭിമാനിക്കുകായാണ് വേണ്ടതെന്നു ആളുകൾ ഞങ്ങളെ പറഞ്ഞു സമാധാനിപ്പിക്കുമായിരുന്നു... എന്നാലും നഷ്ട്ടപെടലിന്റെ വേദന എത്ര മാച്ചു കളഞ്ഞാലും ജ്വലിച്ചുകൊണ്ടിരിക്കും എന്നതാണ് സത്യം..  ഇന്ന് അപ്പൻ വേർപിരിഞ്ഞു ദിവസങ്ങൾ കഴിഞ്ഞെങ്കിലും അവൻ പഴയ പോലെ മിണ്ടിയിട്ടില്ല...  അവന്റെ ആ കളിയും ചിരിയും നഷ്ട്ടപെട്ട പോലെ... അമ്മക്ക് ഇത് കാണുമ്പോ ആധി ആണ്... അവനെ സന്തോഷിപ്പിക്കാൻ സ്വയം ദുഃഖം മറച്ചു വക്കും... അമ്മമ്മാ പറയും.. അവനോടു വീട്ടിൽ തന്നെ ഇരിക്കാതെ പുറത്തേക്കൊക്കെ ഇറങ്ങി പരിപാടികളിൽ ഒക്കെ പങ്കെടുത്തു വരാൻ.. അവൻ കൊച്ചല്ലേ എന്നും...

അമ്മയെ കൂടുതൽ ദുഃഖിപ്പിക്കേണ്ടെന്നു കരുതി ക്രിസ്തുമസ് ദിവസം കാലത്തു തന്നെ അലൻ  അടുത്തുള്ള പള്ളിയിൽ പോയി അവിടത്തെ ആഘോഷങ്ങളിൽ പങ്കു ചേർന്നു.... ശരീരം മാത്രം പങ്കു ചേർന്നെന്നു പറയുന്നതാവും ശരി...അവൻറെ മനസ് അപ്പോഴും നിശ്ചലമായിരുന്നു... 

ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞപ്പോ രാത്രി ആയി... അലൻ പോവാൻ ഒരുങ്ങുമ്പോ അവന്റെ കൂട്ടുകാരൻ ചോദിച്ചു... നിന്റെ വീട്ടിൽ എന്താ നക്ഷത്രം തൂക്കാത്തെ എന്ന്....

അലൻ പതറിയില്ല.... ആ പട്ടാളക്കാരന്റെ മകന്റെ മനോവീര്യത്തോടെ തന്നെ അവൻ പറഞ്ഞു :
നമ്മൾ എല്ലാ വീട്ടിലും നക്ഷത്രം തൂക്കുമ്പോ ആ വീടിനും  പരിസരത്തും  മാത്രമായല്ലേ  പ്രകാശം കിട്ടുന്നുള്ളൂ..... ഇതിനെ കാളും വലിയ ഒരു നക്ഷത്രം എനിക്ക് സ്വന്താമായുണ്ട്... അത് എന്റെ വീടിനു മാത്രം അല്ല ഈ നാടിനു മൊത്തം പ്രകാശം തന്നിരുന്നു.... ഇപ്പോഴും തന്നു കൊണ്ടിരിക്കുന്നു... 
 എന്നും പറഞ്ഞു കൂട്ടുകാരന്റെ പുറത്തു തട്ടി ... അലൻ തിരിചു നടന്നു...

അവന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞു കവിഞ്ഞിരിന്നു... നിറകണ്ണുകളോടെ അവൻ മേലേക്കു നോക്കി... അവിടെ തന്നെ നോക്കി കണ്ണും ചിമ്മി ചിരിച്ചു കൊണ്ട് ആ നക്ഷത്രം നിൽക്കുന്നുണ്ടായിരുന്നു.... നന്മയുടെ ആ വെള്ളി നക്ഷത്രം...

*******************************

സഞ്ജയ് ജയകുമാർ