Monday, January 12, 2015

മടക്കയാത്ര


മണ്ണിന്റെ മണമുള്ള ജലകണങ്ങളായിരുന്നു
ഓർമ്മകളിലെ എന്റെ മഴക്ക്.
പല തുള്ളി പെരുവെള്ളമായി മാറുമ്പോ
കടലാസു തോണിയേറി മറുക്കര തൊടുന്ന
ബാല്യകാല ഓർമ്മകൾ.

നിറഞ്ഞൊഴുകുന്ന തോടുകളും കുളങ്ങളും

കിളികളാരാവങ്ങളും കൊണ്ട്
മനോഹരമായ സുപ്രഭാതങ്ങൾ.


ബാല്യകാല കൗതുകമുണര്ത്തിയ-
മഴയുടെ ഉത്ഭവം കാണാൻ മാനം നോക്കിയിരിക്കുമ്പോ-
കാഴ്ച വട്ടം മറച്ച് പച്ചമര കുടകളും
പച്ചില കൂട്ടത്തിൻ ഇടയിലൂടെ
ഏഴു നിറങ്ങളിൽ മഴവില്ലും.

സുന്ദരമായ ഈ ലോകം കൌതുക-

മായി തോന്നിയ നാളുകൾ.


കാലം മാറി കഥമാറി മനുഷ്യർ മാറി
പണത്തിനു പുറകെയുള്ള ഓട്ടപാച്ചിലിൽ
പ്രകൃതിയോടുള്ള സാമീപ്യവും മാറി.
ഇന്ന് മഴയെവിടെ പച്ചമര -
തണലുകൾ എവിടെ..
എവിടെയും കൂറ്റൻ കെട്ടിടങ്ങളും
ഉറുമ്പിൻ കൂട്ടം കണക്കെ വാഹനങ്ങളും.


ഇന്നെന്റെ മഴയ്ക്ക് പുതു -

മണ്ണിൻ ഗന്ധമില്ല മനോഹാരിതമില്ല.

പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കുമ്പോൾ
മനുഷ്യനെ പ്രകൃതി നശിപ്പിക്കും-
കാലം വിദൂരമല്ല.
അന്ന് പ്രളയവും, താപവും -
മനുഷ്യനെ തളർത്തും.
പ്രകൃതിയുടെ പ്രകൃതിയിലേക്ക്
തന്നെയുള്ള മടക്കയാത്ര……………………

                                            – സഞ്ജയ്‌ ജയകുമാർ

2 comments:

  1. ഇന്ന് എല്ലാറ്റിനും ഒരു മണമേ ഉള്ളൂ. പണത്തിന്റേയും സ്വാർത്ഥതയുടേയും.
    (രണ്ടിനും ഒരു മണമാണ്!)

    ReplyDelete
    Replies
    1. വളരെ ശരിയാണ്.... ഇന്ന് ഞാൻ അറിയുന്നു...

      പണത്തിന്റെയും സ്വാർത്ഥതയുടേയും ചോരയുടെയും ഗന്ധം ഒന്നാണെന്ന്...

      Delete