Monday, January 12, 2015

സദാചാര ആർപ്പുവിളികൾ

   



കൂടെ നടക്കാൻ ഒരുപാട് കൊതിച്ചു,
പ്രണയത്തെ പ്രണയം എന്ന വാക്കുകൊണ്ട്-
എഴുതാൻ ശ്രമിച്ച നാളുകൾ.
വാക്കുകൾക്കും നോട്ടങ്ങൾക്കും പിടി നൽകാതെ,
അവളെ ജീവിതാവസാനം വരെ, 
സ്വന്തമാക്കാൻ പരിശ്രമിച്ച നാളുകൾ.

ഒടുവിൽ സദാചാര ഭീഷണികൾക്കു-
മുന്നിൽ അതും നിലച്ചു.
പ്രണയത്തെ അവർ മൂർച്ചയുള്ള 
ആയുധം കൊണ്ട് കീറിമുറിച്ചു.
ഒപ്പം ഞങ്ങളുടെ സ്വപ്നങ്ങളെയും.

മരണം  ഞങ്ങളെ കീഴടക്കിയപ്പോഴും
മറ്റൊരു ലോകത്ത് ഞങ്ങൾ ഒന്നിച്ചു.
സദാചാര ആർപ്പുവിളികൾ ഇല്ലാത്ത,
പൊയ് മുഖങ്ങളില്ലാത്ത,
സ്വപ്ന സുന്ദര ലോകം.

അപ്പോഴും ഞങ്ങൾക്കവരെ-
കാണാമായിരുന്നു, കേൾക്കാമായിരുന്നു.
അടുത്ത ഇരകളെ തേടിയുള്ള
അവരുടെ ആർപ്പുവിളികൾ.
മരണത്തിനെങ്കിലും ഞങ്ങളുടെ പ്രണയത്തെ-
മനസിലാക്കാൻ കഴിഞ്ഞെന്നോർത്ത്
ഞങ്ങൾ പറന്നകന്നു... 
ഞങ്ങളുടെ മാത്രമായ ലോകത്തിലേക്ക്............
                     
                                                   - സഞ്ജയ്‌ ജയകുമാർ 

3 comments:

  1. അപ്പോൾ ഇത് പരലോകത്തു നിന്നുള്ള പോസ്റ്റാണോ? ദൈവമേ!

    ReplyDelete
    Replies
    1. പ്രതികരിക്കാൻ കഴിയാതെ പോയ ഒരു ആത്മാവിന്റെ നൊമ്പരം.. അത്രേ ഉള്ളു... :D

      Delete
  2. Best Bitcoin Casino Sites With No Deposit Bonus - CasinoWow
    Best Bitcoin Casino Sites With No Deposit 인카지노 Bonus · InterTops – Best Online Casino.lv · Interwin kadangpintarchoegocasino Best Bitcoin Casino for Slots · BetMGM – Best Bitcoin Online Casino.

    ReplyDelete